ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...' എന്ന പരീക്ഷണചിത്രം യുട്യൂബിൽ റിലീസ് ചെയ്തു
2024 ലെ കേരള സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്കെ) പ്രീമിയർ ചെയ്യപ്പെട്ട, "മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ..." (Dust Art Redrawn in Respiration) എന്ന ചിത്രം യുട്യൂബില്‍ റിലീസ് ആയി. ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ഇത്. IEFFK Kerala- യുടെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ക്രൗഡ് ഫണ്ടിംഗ് വഴി നിർമ്മിച്ച ഈ പരീക്ഷണചിത്രം ഒരു മോകുമെൻ്ററിയാണ്. കഥയെ/ അയഥാർത്ഥമായ കാര്യത്തെ ഡോക്യുമെൻ്ററിയുടെ ശൈലിയിൽ അവതരിപ്പിക്കുന്ന രീതിയാണ് മോക്യുമെന്‍ററിയില്‍.
പ്രദീപ് കുമാർ, സൂര്യ എസ്, കെൻഷിൻ, ഗൗതമി കൗർ, ഡോ. ആരോമൽ റ്റി, അനിൽ ഇ പി, ഷെറിൻ കാതറിൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകർ ജോസ് മോഹൻ, ഡോൺ പാലത്തറ, ബിജു മോഹൻ എന്നിവരാണ്. ഹരി ഗീത സദാശിവൻ എഡിറ്റിംഗും ഷാബു ചെറുവല്ലൂർ സൗണ്ട് ഡിസൈനിംഗും നിർവ്വഹിച്ച ചിത്രത്തിൽ ഡാനി സണ്ണിയാണ് ലൈവ് സൗണ്ട് റിക്കോര്‍ഡിസ്റ്റ്. മലയാളത്തിലെ ശ്രദ്ധേയങ്ങളായ സ്വതന്ത്ര സിനിമകളുടെയും കലാമൂലമുള്ള ചലചിത്രങ്ങളുടെയും സമാഹാരമാണ് IEFFK കേരളയുടെ യൂട്യൂബ് ചാനൽ.
