ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ മികച്ചതാണ് വെളിച്ചെണ്ണ. കുറച്ച് വെളിച്ചെണ്ണ ചുണ്ടില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം മസാജ് ചെയ്യുക.
Image credits: Freepik
Malayalam
വെള്ളരിക്കാനീരും റോസ് വാട്ടറും
ദിവസവും രാവിലെയും ര��ത്രിയും ഉറങ്ങുന്നതിനുമുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന് നിറം നൽകാനും വരൾച്ച മാറാനും സഹായിക്കും.
Image credits: Getty
Malayalam
കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകള്‍ മൃദുലമാക്കാനും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
നെയ്യ്
ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. രാത്രി ഉറങ്ങുന്നതിനു മുൻപും അൽപം നെയ്യ് ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നതു തടയാൻ സഹായിക്കും.
Image credits: Getty
Malayalam
ഒലിവ് ഓയിലും റോസ് വാട്ടറും
ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലിവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ഇരട്ടിഫലം നൽകും.
Image credits: Getty
Malayalam
തേൻ
ചുണ്ടിൽ തേൻ പുരട്ടുന്നത് വ്രണപ്പെട്ടതോ വിണ്ടുകീറിയതോ ആയ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ശാന്തമാക്കുകയും ചെയ്യുന്നു.