ഇളയരാജയുടെ സംഗീതം; കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി'യിലെ ഗാനമെത്തി

Published : Aug 22, 2026, 07:33 PM IST
Kalyana Virundhu song from DOROTHY tamil movie Ilaiyaraaja Karthik Subbaraj

Synopsis

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഡൊറോത്തി എന്ന ചിത്രത്തിലെ 'കല്യാണ വിരുന്ത്' എന്ന ഗാനം പുറത്തിറങ്ങി.

കാര്‍ത്തിക് സുബ്ബരാജിന്‍റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന ഡൊറോത്തി എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. കല്യാണ വിരുന്ത് എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഇളയരാജയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും. യുഗേന്ദ്രനും ആന്തണി ദാസനും പ്രിയ ജെര്‍സണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. ഈ വര്‍ഷത്തെ ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ് ചിത്രത്തിന്‍റെ പ്രീമിയര്‍. ചലച്ചിത്രോത്സവത്തിലെ സെന്‍റര്‍പീസ് വിഭാഗത്തിലാവും സിനിമ പ്രദര്‍ശിപ്പിക്കുക. ടൊറന്‍റോ ചലച്ചിത്രോത്സവത്തിലേക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ തമിഴ് ചിത്രവുമാണ് ഡൊറോത്തി.

സിഖ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, ധമ്മം ഫിലിംസ് എന്നീ ബാനറുകളില്‍ ജ്യോതി ദേശ്പാണ്ഡെ, ഗുണീത് മോംഗ കപൂര്‍, അച്ചിന്‍ ജെയിന്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നതും ഇളയരാജയാണ്. കാർത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ സ്റ്റുഡിയോസും സിഖ്യ എന്‍റര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് തിരുനാവുക്കരസ് ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പവന്‍ നരേന്ദ്ര, അഡീഷണല്‍ സ്റ്റോറി റൈറ്റര്‍ ശരവണന്‍ ചന്ദ്രന്‍, എഡിറ്റര്‍ ഗണേഷ് ശിവ, ആക്ഷന്‍ ഡയറക്ടര്‍ ദിനേശ് സുബ്ബരായന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീണ്‍ രാജ, സിങ്ക് സൗണ്ട് തോമസ് കുര്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ കുമാര്‍ ഗംഗപ്പന്‍, സൗണ്ട് മിക്സ് സുറെന്‍ ജി, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, എസ് അളഗിയകൂത്തന്‍, ഡയലോഗ് എഡിറ്റ് ആന്‍ഡ് മിക്സ് കൃഷ്ണന്‍ സുബ്രഹ്‍മണ്യന്‍, വരുണ്‍ വെങ്കട്ടരാമന്‍, പ്രൊമോഷന്‍സ് സിനിമാപയ്യന്‍, പിആര്‍ഒ സുരേഷ് ചന്ദ്ര, പബ്ലിസിറ്റി ഡിസൈന്‍ ട്യൂണി ജോണ്‍, ചിത്രം സെപ്റ്റംബര് 25 ന് തിയറ്ററുകളില്‍ എത്തും.

റിവോൾവർ റീത്ത എന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന് ചിത്രമായത് കൊണ്ട് തന്നെ താരത്തിന്റെ ആരാധകരും വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ നോക്കിക്കാണുന്നത്. അതേസമയം സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

PREV
Read more Articles on
click me!

Recommended Stories

ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ജോ ഡാനിയലിന്‍റെ സം​ഗീതം; 'ലോ ആന്‍ഡ് ഓര്‍ഡര്‍' സോംഗ് എത്തി
അരങ്ങേറ്റത്തില്‍ കൈയടി നേടിയ വിസ്‍മയ; 'തുടക്കം' സക്സസ് ട്രെയ്‍ലര്‍ എത്തി