കൊല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ

Published : Aug 22, 2026, 11:47 PM IST
kollam suicide

Synopsis

ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. അലയമണ്‍ സ്വദേശി രമണനെയാണ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തത്. രാമണനൊപ്പം താമസിച്ചുവന്ന 22 കാരിയായ സൂര്യയാണ് ജീവനൊടുക്കിയത്. ഓഗസ്റ്റ് 10 നാണ് 22 കാരിയായ സൂര്യ അലയമൺ പുത്തയത്തെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു.

യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആൺസുഹൃത്തായ രമണനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. സ്ഥിരമായി മദ്യപിച്ചെത്തുന്ന രമണന്‍ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടം വിളിച്ച ശേഷം ​ഗുഡ്സ് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു, കുപ്പികൊണ്ട് തലക്കടിച്ചു, പണം കവർന്നെന്നും പരാതി, സംഭവം തിരുവനന്തപുരത്ത്
പൊതിച്ച തേങ്ങ തുണിയിൽ പൊതിഞ്ഞ് ആക്രമിച്ചു; 9 വർഷം മുൻപ് കൊലപാതകം നടത്തി മുങ്ങി പ്രതി ഒടുവിൽ പിടിയിൽ‌